Wednesday, March 31, 2010




വായനക്കായി ഒരു ഉത്സവം


മാത്രുഭാഷയുടെ മണമറിഞ്ഞു വായനയുടെ നറുതേൻ നുകറ്ന്നു കുഞ്ഞുവായനക്കാരുടെ പുതുകൂട്ടങ്ങള്.


ഒഴിവുവേളകളില് ഗ്രന്ദശാലയിലെ അക്ഷരക്കൂട്ടങ്ങളിലേയ്കൂ‍ ഊളിയിടാൻ വെംബുന്നവറ്... കേരളത്തിലെ പാഢശാലകളില് വായനയുടെ പുതുവസന്തം! കഴിഞ്ഞകൊല്ലം രണ്ടാം ക്ലാസില്; ഇപ്പോള് മൂന്നിലും...


പുതിയപുതിയ അക്ഷരച്ചേരുവകളില് തെളിയുന്ന ഭാഷയുടെ പുതുരുചികള് നുകറ്ന്നു നുകറ്ന്നങ്ങനെ...


കുഞ്ഞുപാദങ്ങളുടെ ചലനങ്ങളില് പാടിയുറച്ച പുതുകവിതകളുടെ താളം...നോട്ടുപുസ്തകങ്ങളില് ഭാഷയും ഭാവനയും ചേറ്ന്നൊരുക്കിയ സറ്ഗ്ഗസ്രുഷ്ടികളുടെ മേളം...ക്ലാസുമുറികളിലെ സറ്ഗ്ഗച്ചുവരുകളെ നാള്തോറും നിറയ്ക്കുന്ന പുതുകദകള്...കവിതകള്...ചിത്രങ്ങള്...ഇവയെല്ലാം അച്ചടിച്ചു പ്രസിദ്ദീകരിച്ച് നമ്മുടെ വിദ്യാലയങ്ങള്...തങ്ങളുടെ സ്ര്ഷ്ടികള് നിരത്തി, കദ പറഞ്ഞു , കവിതപാടി നാടകം കളിച്ച് ഒരു ദിനം നീണ്ട ‘വായനോല്സവം‘.സറ്വശിക്ഷാ അഭിയാന് നെടുമങ്ങാട് ബീ ആറ് സീ സംഘടിപ്പിച്ച വായനോല്സവമായിരുന്നു വേദി.


വായന മരിക്കുന്നുവെന്നു പറഞ്ഞതാരാണ്? നിങ്ങളിവരെ ശ്രദ്ദിക്കൂ...ഈ പുതുമുളകളെ വാടാതെ കാക്കൂ....

2 comments: